Asianet News MalayalamAsianet News Malayalam

മലയാള സിനിമയ്ക്ക് ഭീഷണിയായി തമിഴ്റോക്കേഴ്സ്; ആദിയും മായാനദിയും ഇന്‍റര്‍നെറ്റില്‍

tamil rockers treat aadhi and mayanadhi in piracy website
Author
First Published Feb 8, 2018, 12:18 PM IST

തിരുവനന്തപുരം: പുതിയ സിനിമകള്‍ക്ക് ഭീഷണിയായി വീണ്ടും സിനിമ പൈറസി. പോലീസിന്‍റെ നിരോധനം മറികടന്നാണ് സംസ്ഥാനത്ത് വീണ്ടും സിനിമ പൈറസി സജീവമായത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യാജ െഎപി വിലാസം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി, മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്, ടൊവിനോ തോമസ് നായകനായ മായാനദി തുടങ്ങി പത്തിലേറെ സിനിമകളാണ് തമിഴ് റോക്കേഴ്സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകള്‍ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നേടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനോടൊപ്പം പൈറസി സൈറ്റിലും നിറയുകയാണ്. രണ്ടുദിവസം കൊണ്ട് അറുപതിനായിരത്തിലേറെരപ്പേരാണ് ചിത്രം കണ്ടത്. തമിഴ് റോക്കേഴ്സിനെ കേരള പോലീസിന്‍റെ നിര്‍ദേശ പ്രകാരം രണ്ടുമാസം മുമ്പ് ബ്ലോക്ക് ചെയ്തിരുന്നു. തമിഴ് റോക്കേഴ്സ് ഡോട്ട് കോം എന്നവിലാസത്തില്‍ ചെറിയ മാറ്റം വരുത്തി വ്യാജ എെപി വിലാസത്തിലാണ് സജീവമായി സൈറ്റ് തിരിച്ചെത്തിയത്.  നെതര്‍ലന്‍ഡില്‍ നിന്നുള്ള എന്‍ഫോഴ്സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതാണ് സൈറ്റില്‍ കാണുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി അമ്പതിലേറെ പുതിയ ചിത്രങ്ങളും സൈറ്റിലുണ്ട്.

 സൈറ്റിലെത്തി ദിവസങ്ങളായിട്ടും ഇവ ഡിലീറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെ സിനിമ പ്രദര്‍ശിപ്പിച്ച് ഒരുമാസം 18 ലക്ഷം രൂപയാണ് ഈ സൈറ്റ് വരുമാനമുണ്ടാക്കുന്നത്. നിര്‍മാതാവിന് പോലും ലഭിക്കാത്ത ലാഭമാണ് സൈറ്റുകള്‍ ഉണ്ടാക്കുന്നത്. ഇവയ തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് പോലീസിന്‍റെയും സൈബര്‍ വിദ്ഗ്ധരുടെയും നിലപാട്. 
 

Follow Us:
Download App:
  • android
  • ios