ദിനേശുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതതെന്ന സംശയത്തിലാണ് പൊലീസ്.  സീരിയലുകളിലൂടെ പ്രശസ്തയായ 26 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കും

ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രമുഖ നടി റിയാ മിഖയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം കാമുകനിലേക്ക് നീളുകയാണ്. സഹോദരന്‍റെ ഫ്ലാറ്റിലാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യാനാണ് പൊലീസ് ഇയാളെ വിളിച്ചുവരുത്തിയത്. ദിനേശുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതതെന്ന സംശയത്തിലാണ് പൊലീസ്. സീരിയലുകളിലൂടെ പ്രശസ്തയായ 26 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കും.

ആറുമാസത്തോളമായി ദിനേശും റിയയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്. റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന്‍ പ്രകാശിനെയും വിളിച്ച് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരന്‍റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ റിയയെ കണ്ടെത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.