വ്യക്തി ബന്ധങ്ങളിലെ തകര്‍ച്ചയാണ് അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചത്. പ്രതീക്ഷയ്‌ക്കൊത്ത് അവസരങ്ങള്‍ ലഭിക്കാതിരുന്നതും സബര്‍ണയെ നിരാശപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സബര്‍ണ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. സബര്‍ണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സുബര്‍ണ. ഹരിചന്ദനത്തിലെ വില്ലത്തിയായിരുന്നു സബര്‍ണ. മായമോഹിനിയില്‍ ആണ്‍വേഷത്തിലും സബര്‍ണ അഭിനയിച്ചിരുന്നു.