തപ്സിയും അമിതാഭ് ബച്ചനും വീണ്ടും

തപ്സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. പിങ്കിന്റെ വിജയം വീണ്ടും ആവര്‍ത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് തപ്സി പറയുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ ആള്‍ക്കാര്‍ കാത്തുനില്‍ക്കുകയാണ്. എനിക്ക് രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. അതിന്റെ ത്രില്ലിലാണ് താനെന്നും തപ്‍സി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred


സുജോയ് ഘോഷ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ദ ഇൻവിസിബിള്‍ ഗസ്റ്റ് എന്ന ചിത്രത്തിന്റെ റീമേക്കായിരിക്കും ഇത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍‌ പുറത്തുവിട്ടിട്ടില്ല.