ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് തെലുഗു നടന്‍ ശിവാജി രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട 58കാരനായ താരത്തെ കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 

കോമഡി വേഷങ്ങളിലൂടെ തിളങ്ങിയിട്ടുള്ള ശിവാജി രാജ 150ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന് ഒപ്പം അഭിനയിച്ച് 2001ല്‍ പുറത്തിറങ്ങിയ 'മുരാരി' ആണ് ശ്രദ്ധേയമായ സിനിമകളിലൊന്ന്. തെലുഗു ടെലിവിഷന്‍ രംഗത്തും നിര്‍ണായക സാന്നിധ്യമായ ശിവാജി രാജ അമൃതം എന്ന കോമഡി പരിപാടിയില്‍ തിളങ്ങിയിരുന്നു. 

Read more: സോംബി ത്രില്ലര്‍ വെബ് സിരീസുമായി ഷാരൂഖ് ഖാന്‍; 'ബേതാള്‍' 24ന് നെറ്റ്ഫ്ളിക്സില്‍

സംഘടനാ രംഗത്തും സജീവസാന്നിധ്യമാണ് ശിവാജി രാജ. തെലുഗു ചലച്ചിത്ര താരങ്ങളുടെ സംഘടനയായ മാ(MAA)യുടെ പ്രസിഡന്‍റായിരുന്നു.   

Read more: നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത സ്നേഹത്തിനും; പഴയ ഫോട്ടോയും പങ്കുവെച്ച് വിധു പ്രതാപ്