തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ സിനിമയാണ് വിശ്വാസം. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആര് നായികയാകും എന്ന കാര്യത്തില്‍ തീരുമാനമാകുന്നു.
ആരായിരിക്കും വിശ്വാസത്തില്‍ തലയുടെ നായികയാകുക എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമാകുകയാണ്. അനുഷ്‍ക ഷെട്ടിയാകും അജിത്തിന്റെ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അനുഷ്‍ക ഷെട്ടിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
