പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തമന്നയെ വിടാതെ ആരാധകര്‍. സ്‌കെച്ച് സിനിമയുടെ പ്രമോഷനായി കൊച്ചി ഒബ്‌റോണ്‍ മാളില്‍ എത്തിയപ്പോഴായിരുന്നു ആരാധകരെ കൊണ്ട് തമന്ന പൊറുതി മുട്ടിയത്. ചിയാന്‍ വിക്രവും തമന്നയ്‌ക്കൊപ്പം എത്തിയിരുന്നു.

 ഇരുവരെയും കാണാന്‍ വലിയ ആരാധകകൂട്ടമാണ് ഒബ്രോണ്‍ മാളില്‍ എത്തിയത്. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ പോലും പാടുപ്പെട്ടു. എന്നാല്‍ ആരാധകരുടെ നടുവില്‍ നിന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. 

പരിപാടിക്ക് ശേഷം മടങ്ങാന്‍ ലിഫ്റ്റില്‍ കയറുമ്പോഴും ആരാധകകൂട്ടം തമന്നയെ പിന്തുര്‍ന്നു. ഇതിനിടയില്‍ സെക്യൂരിറ്റിയും മറ്റും ആരാധകരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സഹിക്കെട്ട് ആരാധകരോട് തമന്നയ്ക്ക് പ്രതികരിക്കേണ്ടി വന്നു.