മോഹന്‍ലാലിന് ലോകമെമ്പാടും കട്ട ആരാധകരുണ്ട്. അതുപോലെ ഒരു ആരാധകരനാണ് തമിഴിന്റെ സ്വന്തം സൂര്യ. സൂര്യയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധന നിരവധി തവണ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത് തെളിയിച്ചിരിക്കുകയാണ്. സൂര്യ നായകനാകുന്ന വിഘ്‌നേഷ് ശിവ ചിത്രം 'താനേ സേര്‍ന്ത കൂട്ട'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. 

സൂര്യയെ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ ഇളകി മറിയുകയായിരുന്നു. എന്നാല്‍ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഏതെങ്കിലും ഡയലോഗ് പറയാമോ സാര്‍? എന്ന രഞ്ജിനിയുടെ ചോദ്യത്തിന് സൂര്യ പോ മോനേ ദിനേശാ.... സവാരി ഗിരി ഗിരി എന്ന ഡയലോഗ് പറഞ്ഞ ആരാധകരെ ആവേശം കൊള്ളിച്ചു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് സൂര്യയുടെ പ്രകടനം. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സൂര്യ പറഞ്ഞു. 

 സൂര്യയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. കീര്‍ത്തി സുരേഷ്, രമ്യകൃഷ്ണന്‍,സെന്തില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ജനുവരി 12 ന് തിയേറ്ററുകളില്‍ എത്തും.