ആന്‍ഡ്രിയയും അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്ന തരമണിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. യാരോ ഉചികിലൈ മേലെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം പുറത്തിറങ്ങി ഇതിനോടകം തന്നെ ഒരു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്.
ദേശീയ പുരസ്‌കാര ജേതാവായ റാം ആണ് ചിത്രത്തിന്റെ സംവിധായകന്‍. സ്ത്രീകള്‍ മദ്യപിക്കുന്നുവെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
രാത്രി തനിച്ചു പോകുന്ന നായികയെ അപമാനിക്കുന്ന തരത്തില്‍ ചീത്തവിളിക്കുന്ന യുവാക്കളോട് നായിക പ്രതികരിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്. എന്നാല്‍ ഈ ഭാഗം മ്യൂട്ട് ചെയ്യാനായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മിക്ക ശബ്ദങ്ങളും മ്യൂട്ട് ചെയ്‌തെങ്കിലും നായിക യുവാക്കളെ ചീത്തവിളിക്കുന്നത് കൃത്യമായി കേള്‍പ്പിക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് നടപടി ഏറെ വിവാദം ആയിരുന്നു.

