ബാല്യത്തിലെ കുസൃതികളും തമാശകളും പ്രമേയമായി മനോഹരമായ ഒരു കൊച്ചു സിനിമ. മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്‍ത തവിടുപൊടി ജീവിതം എന്ന ഷോര്‍ട് ഫിലിം യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

'ഞാന്‍ എങ്ങനെയാ ഉണ്ടായേ' എന്ന കൊച്ചു സതീശന്റെ കൗതുകത്തില്‍ നിന്നാണ് സിനിമ വികസിക്കുന്നത്. സതീശന്റെയും സുഹൃത്തിന്റെയും കുട്ടിക്കാലത്തെ രസകരമായ ജീവിതം കോര്‍ത്തിണക്കിയ ഷോര്‍ട് ഫിലിം പ്രേക്ഷകരെ രസിപ്പിക്കും. അഹമ്മദ് സിദ്ദിഖിയും ശബരീഷ് വര്‍മ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് മലയത്ത് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിഥിന്‍ ടി വിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
