പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ മികച്ച സ്‌പോര്‍ട്‌സ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ചര്‍ച്ചയിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ നിരവധി കളിക്കാരും അണിനിരക്കുന്നുണ്ട്. ആസിഫ് അലിയാണ് ചിത്രം നിര്‍മിക്കുന്നത്.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് 'ദി ബ്യൂട്ടിഫുള്‍ ഗെയിം' ഒരുങ്ങുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചര്‍ച്ചകളിലാണെന്ന് സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അജയ് കുമാറാണ് തിരക്കഥ. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

പൃഥ്വിരാജിനെ ഫുട്‌ബോള്‍ ചലനങ്ങള്‍ പഠിപ്പിക്കുന്നതിനായി പ്രശസ്ത ഹോളിവുഡ് സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡയരക്ടര്‍ റോബ് മില്ലര്‍ എത്തും. ചക് ദേ ഇന്ത്യ, മേരി കോം, ബാഗ് മില്‍ഖ ബാഗ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും ജോണ്‍ മില്ലര്‍ മസ്റ്റ് ഡൈ, ലൈന്‍സ് ടു ബാഡ്, വണ്‍ ത്രീ ഹില്‍, ദി ഓഫീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെയും സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ റോബ് സംവിധാനം ചെയ്തിട്ടുണ്ട്.