ധോണിയുടെ പേരില്‍ സിനിമ എത്തുമ്പോള്‍ പലരും എന്‍റെ ഭാഗവും അതില്‍ ഉണ്ടോയെന്ന് ചോദിക്കുന്നു. ശരിക്കും അത് ധോണിയുടെ ചിത്രമാണ് എന്‍റെതല്ല, ഞങ്ങള്‍ തമ്മിലുള്ള ബന്ധമൊന്നും അതില്‍ ഉണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ധോണിക്ക് ധോണിയുടെ വഴിയാണ് ഇപ്പോള്‍ അയാള്‍ സന്തോഷവാനായ കുടുംബ നാഥനാണ്. എന്തിനാണ് ഈ ബയോപിക് എത്തുന്ന സമയത്ത് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് മനസിലാകുന്നില്ല റായ് ലക്ഷ്മി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

2008 കാലത്ത് ധോണി ചെന്നൈ ടീമിന്‍റെ ക്യാപ്റ്റനും റായി ലക്ഷ്മി ടീമിന്‍റെ സെലബ്രേറ്റി ബ്രാന്‍റ് അംബാസിഡറും ആയിരുന്ന കാലത്ത് ഇരുവരും ഡേറ്റ് ചെയ്തിരുന്നതായി റൂമര്‍ ഉണ്ടായിരുന്നു. ഇത് തുറന്ന് സമ്മതിച്ചില്ലെങ്കിലും റായി ലക്ഷ്മി നിഷേധിച്ചിട്ടില്ല. എന്നാല്‍ ഇത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിലാണ് താരത്തിന് പരാതി.

ധോണിയെക്കുറിച്ചുള്ള പടമായിരിക്കും എംഎസ് ധോണിയെന്നും, അദ്ദേഹത്തിന്‍റെ ബന്ധങ്ങളെക്കുറിച്ച് ഉള്ളതായിരിക്കില്ലെന്ന് വീണ്ടും റായി ലക്ഷ്മി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. താനും സിനിമ കാണും എന്ന് പറഞ്ഞു റായി. ഇപ്പോള്‍ ജൂലി 2 എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുകയാണ് റായി ലക്ഷ്മി.