ധനുഷിന്റെ ഹോളിവുഡ് സിനിമ, ട്രെയിലര്‍ കാണാം

തമിഴകത്തിന്റെ പ്രിയതാരം ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രമാണ് ദ എക്സട്രാ ഓര്‍‌ഡിനറി ജേര്‍‌ണി ഓഫ് ദ ഫകിര്‍. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു കോമഡി റോമാന്റിക് ചിത്രമാണ് ഇത്. കെന്‍ സ്‌കോട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബർഖദ് അബ്‍ദിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ നോവലാണ് കെന്‍ സ്‌കോട്ട് സിനിമയാക്കുന്നത്.


അതേസമയം ധനുഷിന്റേതായി തമിഴില്‍‌ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എന്നെ നോക്കി പായും തോട്ടെ, വെട്രിമാരന്റെ സംവിധാനത്തില്‍ വാട ചെന്നൈ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍‌.