മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദറിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. ഒരു അച്ഛന്‍റെയും കുട്ടിയുടെയും കഥയാണ് ഒരു സസ്പെന്‍സ് വഴിയിലൂടെ ചിത്രം പറയുന്നത്. ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. 

ചിത്രത്തില്‍ ആര്യയാണ് പ്രധാന നെഗറ്റീവ് റോള്‍ അവതരിപ്പിക്കുന്നത്. തമിഴ് താരം സ്നേഹയായിരിക്കും ചിത്രത്തില്‍ നായിക. മുന്‍പ് വന്ദേമാതരം എന്ന ചിത്രത്തില്‍ സ്നേഹ മമ്മൂട്ടിയുടെ നായിക ആയിട്ടുണ്ട്. ചിത്രം ഉടന് ചിത്രീകരണം ആരംഭിക്കും.