പേടിപ്പിക്കാൻ ഹാലോവീൻ പരമ്പരയിൽ നിന്ന് ഏറ്റവും പുതിയ ചിത്രം- ട്രെയിലര്‍

ഹോളിവുഡിലെ സൂപ്പർഹിറ്റായ ഹാലോവീൻ പരമ്പരയിൽ നിന്ന് ഏറ്റവും പുതിയ ചിത്രം എത്തുന്നു. പേടിപ്പിക്കുന്ന കാഴ്ചകളുമായിട്ടാണ് ഹൊറർ ത്രില്ലറിന്റെ പുതിയ പതിപ്പും വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖം മൂടിയിട്ട കൊലയാളി വീണ്ടും എത്തുകയാണ്. ഹാലോവീൻ ട്രെയിലറിൻറെ വരവ് പ്രേക്ഷകരിൽ ഭീതി നിറച്ച്.. ഹോളിവുഡിൻറെ ഹൊറർ സങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിയ ഹാലോവിൻ പരമ്പരയിലെ ഏറ്റവും പേടിപ്പിക്കുന്ന ചിത്രം.- 1978ൽ പുറത്തിറങ്ങിയ ആദ്യ ഹാലോവിൻ ചിത്രത്തിൻറെ തുടർച്ച. നായികയും വില്ലനും നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും നേർക്കുനേർ വരുന്നു. ലോറി സ്ട്രോഡ് ആയി ജാമി ലീ കർട്ടിസ്, കൊലയാളി മൈക്കൽ മയേഴ്സ് ആയി ജെയിംസ് ജൂഡ് കോട്ട്ണിയും.

ഡേവിഡ് ഗോർഡൺ ഗ്രീൻ ഒരുക്കിയ ഹാലോവീൻറെ ആദ്യ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഒക്ടോബർ 19നാണ് റിലീസ്.