ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ‘ദ് കിങ്ഡം ഓഫ് മോഹന്‍ലാല്‍’ എന്ന മ്യൂസിക്കല്‍ വിഡിയോയാണ്.

അന്നും ഇന്നും മലയാളികള്‍ക്ക് ഹരമാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ അഭിമാനമായ ലാലേട്ടന്‍റെ പുത്തന്‍ പാട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും എല്ലായിടത്തും മോഹന്‍ലാല്‍ വിസ്മയമാണ് ഇപ്പോള്‍. ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ‘ദ് കിങ്ഡം ഓഫ് മോഹന്‍ലാല്‍’ എന്ന മ്യൂസിക്കല്‍ വിഡിയോയാണ്.

മോഹന്‍ലാല്‍ ഫാന്‍സിനെ ഹരംകൊളളിക്കുന്ന ഒരു മ്യൂസിക്കല്‍ വിഡിയോയാണ് ദ് കിങ്ഡം ഓഫ് മോഹന്‍ലാല്‍. ഒരു കുട്ടിക്ക് അമ്മ മോഹന്‍ലാലിനെക്കുറിച്ച് കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് വീഡിയോ തുടങ്ങുന്നത്. മോഹന്‍‌ലാല്‍ ഫാനായ ഒരു വ്യക്തിയെ അക്രമികള്‍ വെറുതെവിടുന്നതും ലാല്‍ ഫാന്‍ ആണെന്ന് അറിയുമ്പോള്‍ മോഷ്ടിച്ച പേഴ്സ് പോലും തിരിച്ചുകൊടുക്കുന്നതുമായ രംഗങ്ങളിലൂടെ വീഡിയോ പോകുന്നത്.

അമല്‍ കെ. ജോബിയാണ് ഈ മ്യൂസിക്കല്‍ വിഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇതിലെ പാട്ടുകള്‍ക്ക് വരികളെഴുതി സംഗീതം കൊടുത്തിരിക്കുന്നത് ഗോപു കൃഷ്ണയാണ്. പശ്ചാത്തല സംഗീതവും ഗോപു തന്നെ നിര്‍വഹിച്ചിരിക്കുന്നു. ജെറി സൈമണ്‍ ഛായാഗ്രഹണവും വിഷ്ണു നാരായണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു.

 ക്വീന്‍ എന്ന ചിത്രത്തിലെ ലാലേട്ടന്‍ പാട്ടാണ് ഈ തരംഗത്തിന് തുടക്കമിട്ടത്. മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വീഡിയോ കാണാം