കോണ്‍ജറിംഗ് ആരാധകരില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയാണ് ദി നണ്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നത്. ട്രാന്‍സില്‍വാനിയന്‍ മലനിരകളിലും റൊമേനിയന്‍ ഗ്രാമങ്ങളിലുമൊക്കെയായിരുന്നു പ്രധാനമായും ചിത്രീകരണം.
ഹോളിവുഡില്‍ നിന്നുള്ള ഹൊറര്‍ സിനിമകള്‍ക്ക് മികച്ച മാര്‍ക്കറ്റുകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ. ദി കോണ്‍ജറിംഗ് 2ഉും ലൈറ്റ്‌സ് ഔട്ടുമൊക്കെ അടുത്ത കാലത്ത് തെളിയിച്ചതാണ് അത്. ഇപ്പോഴിതാ കോണ്‍ജറിംഗ് സിരീസിലെ അഞ്ചാമത്തെ ചിത്രം ദി നണ്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌ക്രീനുകളില്‍ എത്താനിരിക്കുകയാണ്. ചിത്രത്തിന്റെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പുതിയ ടീസര്‍ വിതരണക്കാരായ വാര്‍ണര്‍ ബ്രദേഴ്‌സ് പുറത്തുവിട്ടു. ഇത്രയും ചെറിയ ദൈര്‍ഘ്യത്തില്‍ പോലും ചിത്രത്തിന്റെ ഹൊറര്‍ സ്വഭാവം എന്തെന്ന് വ്യക്തമാക്കുന്നുണ്ട് ടീസര്‍.
2013ല്‍ പുറത്തിറങ്ങിയ ദി കോണ്‍ജറിംഗിന് ശേഷം അന്നബെല്ലെയാണ് രണ്ടാംഭാഗമായി പുറത്തെത്തിയത്. അന്നബെല്ലെ 2 പിന്നാലെയെത്തി. അവസാനം പുറത്തെത്തിയ കോണ്‍ജറിംഗ് 2ലെ പ്രധാന ആകര്‍ഷണം ചുവരില്‍ തൂക്കിയ ഒരു പെയിന്റിംഗില്‍ നിന്ന് പുറത്തുവരുന്ന വലാക് എന്ന കന്യാസ്ത്രീ രൂപത്തിലുള്ള പ്രേതമായിരുന്നു. കോണ്‍ജറിംഗ് ആരാധകരില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയാണ് ദി നണ്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നത്. ട്രാന്‍സില്‍വാനിയന്‍ മലനിരകളിലും റൊമേനിയന്‍ ഗ്രാമങ്ങളിലുമൊക്കെയായിരുന്നു പ്രധാനമായും ചിത്രീകരണം.
