സാമൂഹ്യ മാധ്യങ്ങളില്‍ ഇന്ന് വൈറലാണ് പ്രിയ പ്രകാശ് വാരിയരുടെ പാട്ടും അഭിനയം. ഒരു ദിവസത്തിനുള്ളില്‍ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കാനായി പ്രിയയ്‍ക്ക്. എന്നാല്‍ ഇപ്പോള്‍ പ്രിയയുടെ പാട്ട് കാരണം കത്രീനയ്‍ക്ക് ആണ് പാരയായത്.

പ്രിയയ്‍ക്ക് അഭിനന്ദനവുമായി ഒരു ആരാധകന്‍ നടത്തിയ കമന്റ് ആണ് കത്രീനയ്‍ക്ക് പാരയായത്. പ്രിയ ഗാനത്തിലെ രണ്ട് മിനിട്ടിനുള്ളില്‍ കാണിച്ച ഭാവപ്രകടനങ്ങൾ ബോളിവുഡിലെ മുഴുവൻ കരിയർ എടുത്താലും കത്രീനയ്‍ക്ക് ചെയ്യാനാകില്ലെന്നായിരുന്നു കമന്റ്. കമന്റും വൈറലായതോടെ കത്രീനയ്‍ക്കെതിരെയും ട്രോളായി.