വിജയയുടെ സര്‍ക്കാറിനും ആമീര്‍ ഖാന്‍റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനും പുറകേ ശങ്കര്‍ സംവിധാനം ചെയ്ത് രജനീകാന്ത് ചിത്രം 2.0 ന്‍റെ പകര്‍പ്പുമായി എത്തുമെന്ന് അറിയിച്ച് തമിഴ് റോക്കേഴ്സ് എന്ന പൈറേറ്റ് സൈറ്റ്.  


വിജയയുടെ സര്‍ക്കാറിനും ആമീര്‍ ഖാന്‍റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനും പുറകേ ശങ്കര്‍ സംവിധാനം ചെയ്ത് രജനീകാന്ത് ചിത്രം 2.0 ന്‍റെ പകര്‍പ്പുമായി എത്തുമെന്ന് അറിയിച്ച് തമിഴ് റോക്കേഴ്സ് എന്ന പൈറേറ്റ് സൈറ്റ്. 

തമിഴ് റോക്കേഴ്സിന്‍റെ ട്വിറ്റര്‍ പേജിലായിരുന്നു 2.0 റിലീസിങ്ങ് വിവരം പുറത്ത് വിട്ടത്. "#2Point0 Coming Soon in Tamil Rockers. (sic)" എന്നായിരുന്നു ട്വിറ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ട്വിറ്റ് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും ട്വിറ്റ് വന്നു. ഇത് " #2Point0 #2point0November #2Point0FromNov29 #Rajinikanth #Rajini #SuperStar #TR #TamilRockers. Our Old Account Suspended @TamilRockersMV " ഇങ്ങനെയായിരുന്നു. 

നവംബര്‍ 29 നാണ് 2.0 യുടെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണം മുടക്കി ചിത്രമായ ശങ്കറിന്‍റെ 2.0 മുഴുവനായും 3D ഫോര്‍മാറ്റിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 

വിജയയുടെ സര്‍ക്കാറിനും ആമീര്‍ ഖാന്‍റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ് റോക്കേഴ്സ് വ്യാജ പതിപ്പുകള്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ പതിപ്പുകള്‍ വ്യാപകമായി ഇറങ്ങിയതോടെ തമിഴ് റോക്കേഴ്സിനെതിരെ പരാതികള്‍ ഉയര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അഡിമിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷവും പുതിയ സിനിമകള്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തമിഴ് റോക്കേഴ്സ് വ്യാജ പതിപ്പുകള്‍ പുറത്ത് വിട്ടിരുന്നു.