ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴ് റോക്കേഴ്സ് സിനിമ വ്യവസ്ഥായത്തെ ആക്രമിക്കുന്നു. പുതിയ മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇൻറർനെറ്റിൽ എത്തിയത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തീവണ്ടി, കഴിഞ്ഞ ദfവസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കുട്ടനാടൻ  ബ്ലോഗ് എന്നി സിനിമകളാണ് കുപ്രസിദ്ധരായ തമിഴ് റോക്കേഴ്സ് വഴി ഇന്റർനെറ്റിൽ എത്തിയത്.

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴ് റോക്കേഴ്സ് സിനിമ വ്യവസ്ഥായത്തെ ആക്രമിക്കുന്നു. പുതിയ മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇൻറർനെറ്റിൽ എത്തിയത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തീവണ്ടി, കഴിഞ്ഞ ദfവസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗ് എന്നി സിനിമകളാണ് കുപ്രസിദ്ധരായ തമിഴ് റോക്കേഴ്സ് വഴി ഇന്റർനെറ്റിൽ എത്തിയത്.

നിരവധി പേര്‍ ഇതിനകം സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇരുസിനിമകളുടെയും നിർമാതാക്കൾ ഉടന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂടേൻ, ഗീതാഗോവിന്ദം, സീമ രാജ തുടങ്ങിയ ചിത്രങ്ങളും തമിൾ റോക്കേഴ്സ് കഴിഞ്ഞ ദിവസം ചോർത്തി ഇന്റർനെറ്റിൽ ഇട്ടിരുന്നു. സംസ്ഥാന പൊലീസിന്‍റെ ആന്റി പൈറസി സെല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.