മായാനദിക്ക് ശേഷമുള്ള ടൊവീനോയുടെ ശ്രദ്ധേയ പ്രോജക്ട്

മലയാളത്തിലെ നവനായക നിരയിലേക്കുള്ള കുതിപ്പിലാണ് ടൊവീനോ തോമസ്. കരിയറില്‍ ഏറെ മൈലേജ് നേടിക്കൊടുത്ത ആഷിക് അബു ചിത്രം മായാനദിക്ക് ശേഷം ഒരു ശ്രദ്ധേയ സിനിമയുമായി എത്തുകയാണ് ടൊവീനോ. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രമാണത്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയ്‍ലര്‍ പുറത്തെത്തി.

ഒരു ചെയിന്‍ സ്മോക്കറാണ് ട്രെയ്‍ലറില്‍ ടൊവീനോയുടെ കഥാപാത്രമായ ബിനീഷ് ദാമോദരന്‍. വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.