ചെന്നൈ: തെന്നിന്ത്യയിലെ മികച്ച നടിമാരിലൊരാളായി തിളങ്ങുകയാണ് അമല പോള്‍. ചുരുങ്ങിയ നാള്‍ കൊണ്ട് മലയാളിയായ അമല തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും നായികയായി. സിനിമയില്‍ സജീവമായ താരമിപ്പോള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഗ്ലാമര്‍ പ്രകടനത്തിലൂടെയാണ്. 

പൊതു ചടങ്ങുകളില്‍ അതീവ ഗ്ലാമറസായി എത്തുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലാണ്. തിരുട്ടുപയലേ 2 എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലായിരുന്നു അമലയുടെ പുതിയ ലുക്ക്. ശരീര ഭംഗി കൃത്യമായി എടുത്തു കാണിക്കുന്ന വസ്ത്രമായിരുന്നു അമലയുടേത്. ചടങ്ങില്‍ ശ്രദ്ധാ കേന്ദ്രമായെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ കൂടുകയാണ്. തിരുട്ടുപയലേ 2വില്‍ ബോബി സിംഹയാണ് നായകന്‍. ചിത്രത്തിന്‍റെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ തന്നോട് ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ ബോബി സിംഹയ്ക്ക് മടിയായിരുന്നുവെന്ന് അമല പറയുന്നു. അതിനാല്‍ താന്‍ ബേബി സിംഹയെന്നാണ് വിളിച്ചിരുന്നതെന്നും അമല പറഞ്ഞു. പ്രസന്നയാണ് ചിത്രത്തില്‍ വില്ലന്‍. ഈ മാസം അവസാനം ചിത്രം തീയറ്ററുകളിലെത്തും.