സൂര്യയുടെ പുതിയ ചിത്രമായ താന സേര്‍ദ്ധ കൂട്ടത്തിന്റെ പ്രി റിലീസ് ചടങ്ങ് അടുത്തിടെ ഹൈദരാബാദില്‍ നടന്നു. വിഘ്‍നേശ് ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പും റിലീസ് ചെയ്യുന്നുണ്ട്.
ചടങ്ങിനിടെ സൂര്യ, ബാഹുബലി നായകന്‍ പ്രഭാസിന് നന്ദി പറഞ്ഞു. തെലുങ്കാനയില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്‍തുതന്നത് പ്രഭാസ് ആണ്. സംക്രാന്ത്രി കാലത്ത് തീയേറ്ററുകള്‍ കിട്ടുക എത്ര വിഷമമാണ് എന്ന് എനിക്ക് അറിയാം. തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രം റിലീസ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്ന പ്രഭാസിന് എല്ലാ നന്ദിയും- സൂര്യ പറഞ്ഞു. സിനിമയില്‍ സൂര്യക്ക് പുറമെ രമ്യാ കൃഷ്‍ണനും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
