കൊച്ചി: ഒരു കാലത്തെ മലയാളികളുടെ ഹീറോയിസത്തിന്‍റെ ഉദാഹരണമായിരുന്നു സ്ഫടികത്തിലെ ആട് തോമയെന്ന തോമസ് ചാക്കോ. അതുപോലെ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു കൂട്ടുകാരിയായ തുളസിയെന്ന പെണ്‍കുട്ടിയേയും.

മോഹന്‍ലാലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് പീതംബരന്‍ ഇന്ന് സിനിമയില്‍ സജീവമാണ്. തുളസിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആര്യ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരികയുടെ വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ കണ്ടിരിക്കുകയാണ്. 

രൂപേഷ് തന്നെയാണ് ആര്യയുമൊത്തുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.