കൊച്ചി: മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീപ് പോത്തനും ഫഹദ് ഫാസിലും ഒരുമിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും റീല്‍ ഏഷ്യന്‍ ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

നിരൂപക പ്രശസം നേടുകയും തീയറ്ററില്‍ വിജയം നേടുകയും ചെയ്ത ചിത്രം കഴിഞ്ഞ ജൂണിലാണ് തീയറ്ററുകളില്‍ എത്തിയത്. സജീവ് പാഴൂരിന്‍റെ കഥയില്‍ സജീവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും മത്സരിച്ച് അഭിനയിച്ച ചിത്രം തീയറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. പുതുമുഖമായ നിമിഷ സജയനാണ് ചിത്രത്തിലെ നായിക.