മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ യൂട്യൂബ് ഇന്ത്യാ ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ അച്ചായന്‍ ഗെറ്റപ്പാണ് ടീസറിലെ ആകര്‍ഷണം. തോപ്രാംകുടി ചിയേസ് കബടി ടീം ക്യാപ്റ്റന്‍ ജോപ്പനായാണ് മമ്മൂട്ടി എത്തുന്നത്. ഒക്‌ടോബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ക്ക് ഏറെയും പ്രേക്ഷകര്‍ ആരവത്തോടെ വരവേറ്റവയാണ്. സംഘത്തിലെ കുട്ടപ്പായി, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവിലെ ചാണ്ടി, ജോണി ആന്റണിയുടെ ജോപ്പന്‍ എന്ന ചിത്രവും ശ്രദ്ധേയമാകുന്നത് അച്ചായന്‍ ഭാവത്തിലാണ്. വിദ്യാസാഗറാണ് സംഗീത സംവിധാനം.
കുടുംബത്തോടൊപ്പം ഈ സിനിമ കൊണ്ടുപോകം. ഇത് വെച്ച് വേണം സിനിമ കാണാനെന്നും കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന ആളാണ് ജോപ്പന്‍. ആളുകള്‍ക്ക് ഒരുപാട് പ്രതീക്ഷിക്കാവുന്ന സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു.
