പ്രേക്ഷകരുടെ മനം കവർന്ന സൂപ്പർഹീറോ താരം തോർ വീണ്ടുമെത്തുന്നു. തോർ പ്രധാനകഥാപാത്രമായെത്തുന്ന പുതിയ ചിത്രമായ തോർ:രഗ്നരോകിന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും സസ്‌പെൻസും നിറഞ്ഞ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ഹള്‍ക്കിന്‍റെ പുതിയ രൂപത്തിലുള്ള പ്രത്യക്ഷപ്പെടലാണ് ട്രെയിലറിലെ സസ്പെന്‍സ്. ഒപ്പം തോറിന്‍റെ ശക്തിയായ മ്യൂനെയ്ര്‍ തകരുന്നതും. തോറിന്‍റെ രാജ്യമായ ആസ്ഗാര്‍ഡ് തീപിടിക്കുന്നതും ഒക്കെ ട്രെയിലറിന്‍റെ ഭാഗമാണ്. തോറിന്‍റെ സഹോദരനും പ്രധാനശത്രുവുമായ ലോക്കിയും ചിത്രത്തിലുണ്ട്.

തോർ സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. തൈക വൈറ്റിയാണ് തോർ:രഗ്നരോകിന്റെ സംവിധായകൻ. ക്രിസ് ഹെംമ്‌സ്‌വർത്ത്, ടോം ഹിഡിൽസ്‌റ്റൺ, ക്ളേറ്റ് ബ്ളാൻകെറ്റ്, ഇഡ്രിസ് എൽബ, ആന്റണി ഹോപ്കിൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നവംബർ മൂന്നിന് ഈ ദൃശ്യ വിസ്‌മയം തിയേറ്ററിലെത്തും