ഒരു പഴയ ചിത്രത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് ആ ചിത്രം പോസ്റ്റ് ചെയ്ത സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് പോലും കരുതി കാണില്ല. കോന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് പകര്‍ത്തിയ ഒരു പഴയ കാല ചിത്രം ഇന്‍സറ്റഗ്രമില്‍ പങ്കുവച്ചതോടെ ഫോളോവേഴ്‌സ് അത് ഏറ്റെടുത്തിരിക്കുകയാണ്. 

ഈ ചിത്രം ഷെയര്‍ ചെയ്ത് സ്മൃതി ഇറാനി തന്റെ ഫോളോവേഴ്‌സിനെയും ഞെട്ടിച്ചു. ' എന്റെ രഹസ്യങ്ങളുടെയെല്ലാം സൂക്ഷിപ്പുകാരന്‍ അവ ഓരോന്നായി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയാണെന്ന് കുറിപ്പോടൊയാണ് സ്മൃതി ഇറാനി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭര്‍ത്താവ് സുബിന്‍ ഇറാനി പകര്‍ത്തിയ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ കുറിപ്പോടു കൂടി അവതരിപ്പിച്ച ചിത്രങ്ങള്‍ക്ക് ഫോളോവേഴ്‌സില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.