മുംബൈ: സൽമാൻ ഖാൻ ചിത്രം ടൈഗർ സിന്ദാ ഹേ ബോക്സ് ഓഫീസിൽ റിക്കോർഡുകൾ മറികടക്കുന്നു. രണ്ടാഴ്ച പോലും തികയും മുന്നേ ആണ് ഈ സിനിമ സർവ കാല റികോറിലേക്കു കുതിക്കുന്നത്. 13 ദിവസം കൊണ്ട് 286 .60 കോടി നേടിയാണ് ഈ സിനിമ ചരിത്രം സൃഷ്ട്ടിക്കുന്നത്. 300 കോടി ക്ലബ്ബിലേക്ക് ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. 

ൽമാൻ ഖാന്റെ തന്നെ രണ്ടു സിനിമകൾ മൂന്നുറു കോടി ക്ലബിൽ ഉണ്ട്. ബജ്‌രംഗി ബൈജാനും സുൽത്താനും. സുൽത്താൻ 301 കൊടിയും ബജ്‌രംഗി ബായിജാൻ 316 കൊടിയും നേടിയ സിനിമകളാണ്. അധികം വൈകാതെ ഈ രണ്ടു സിനിമകളുടെ കളക്ഷൻ റിക്കോർഡ് ടൈഗർ സിന്ദാ ഹേ മറികടക്കും എന്ന് ഉറപ്പാണ്.