ടിക് ടോക്കിലെ വൈറല്‍ താരങ്ങള്‍ ഇനി വെള്ളിത്തിരയില്‍; 'അമ്മാമ്മയെയും കൊച്ചുമോനെയും' സിനിമയിലെടുത്തു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 9:53 AM IST
tik tok star social media star ammama and grandson in cinema
Highlights

നവാഗത സംവിധായകനായ ബിൻഷാദ് നാസറിന്റെ സുന്ദരൻ സുഭാഷ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് ഈ അമ്മാമ്മയും കൊച്ചുമകനും. 

എറണാകുളം: ടിക് ടോക്കിലൂടെ വൈറലായ അമ്മാമ്മയെയും കൊച്ചുമകനെയും ഇനി വെള്ളിത്തിരയില്‍ കാണാം. നവാഗത സംവിധായകനായ ബിൻഷാദ് നാസറിന്റെ 'സുന്ദരൻ സുഭാഷ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് ഈ അമ്മാമ്മയും കൊച്ചുമകനും. അമ്മാമ്മയുടെ പേര് മേരി ജോസഫ്,കൊച്ചു മകൻ ജിൻസൺ.

പ്രവാസിയായ ജിൻസൺ നാട്ടിലെത്തിയപ്പോൾ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്. തന്നെക്കാളും ആരാധകര്‍ അമ്മാമ്മയ്ക്കാണെന്ന് ജിന്‍സണ്‍ പറയുന്നു. തങ്ങളെ സിനിമയിലെടുത്ത വിവരം ജിൻസൺ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും പ്രോത്സാഹനവും പ്രാർത്ഥനയും തങ്ങൾക്ക് വേണമെന്ന് ജിൻസൺ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  ദേവന്‍ സുബ്രഹ്മണ്യനാണ്. നിതീഷ് കൃഷ്ണന്‍, മഞ്ജു, ഹരിശ്രീ അശോകന്‍, അലന്‍സിയര്‍, ബിറ്റോ ഡേവിസ് തുങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

loader