ദില്ലി: സീരിയല്‍നടിയെ വിമാനത്തിൽ സഹയാത്രികൻ മാനഭംഗപ്പെടുത്തിയതായി പരാതി. കളേഴ്സ് ചാനലിലെ ഉത്തരൻ എന്ന പരമ്പരയിലെ താരമായ ടിന ദത്തയ്ക്കാണ് മാനഭംഗം നേരിട്ടത്. വെള്ളിയാഴ്ച രാവിലെ ജെറ്റ് എയർവെയ്സിലായിരുന്നു സംഭവം. താരം മുംബൈയിൽനിന്നും രാജ്കോട്ടിലേക്ക് പോകുകയായിരുന്നു.
ടിനയുടെ തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്തിയതെന്ന് നടി പറയുന്നു. ഇയാൾ ടിനയുടെ ശരീരഭാഗങ്ങളിൽ കയറിപിടിക്കുകയായിരുന്നു. ടിന പ്രതികരിച്ചതോടെ വിമാന ജീവനക്കാർ ഇടപെട്ടു.
എന്നാൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ തയാറായില്ല. ഇയാളെ സീറ്റിൽനിന്നും മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ടിന പറയുന്നു. സംഭവം സംബന്ധിച്ച് ടിന ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് ഇത് പുറംലോകം അറിയുന്നത്.
