ഹൈദരാബാദ്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെലുങ്ക് നടന്‍ വെങ്കട്ട പ്രസാദ് അറസ്റ്റില്‍. ബാഹുബലി ചിത്രത്തില്‍ ബാഹുബലിയുടെ വളര്‍ത്തച്ഛനായി വേഷമിട്ട താരമായിരുന്നു വെങ്കട്ട പ്രസാദ്. 33കാരിയുടെ പരാതിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രസാദ് തന്നെ ലൈംഗികമയി ചൂഷണം ചെയ്യുകയായിരുന്നു എന്ന് വ്യക്തമാക്കുന്നു. വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഒഴിഞ്ഞ് നടക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പരാതിക്കാരിയായ യുവതി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയോപ്പോഴാണ് പ്രസാദുമായി ബന്ധം തുടങ്ങിയത്. വിവാഹമോചനം ലഭിച്ചപ്പോള്‍ ബന്ധം കൂടുതല്‍ ശക്തമായെന്നും പരാതിയിലുണ്ട്. രണ്ട് തവണ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിത്രം നടത്തി. നിരന്തരം വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വധഭീഷണി മുഴക്കിയതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
