ഈ വര്‍ഷം ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണ് 'തഗ്‌സ്' നേടിയത്. പക്ഷേ ആദ്യദിനം മുതല്‍ ലഭിച്ച മോശം മൗത്ത് പബ്ലിസിറ്റിയാല്‍ ചിത്രം പിന്നീടുള്ള ഓരോ ദിവസവും കളക്ഷനില്‍ പിന്നിലേക്ക് പോകുന്ന കാഴ്ചയ്ക്കാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. 

ഒരു സിനിമയ്ക്ക് ലഭിക്കുന്ന പ്രീ-റിലീസ് ഹൈപ്പ് എത്രത്തോളമെന്ന് വിപണി അളക്കുന്നത് ഇന്ന് റിലീസ് ദിനത്തില്‍ ലഭിച്ച കളക്ഷനിലൂടെയാണ്. എന്നാല്‍ ആദ്യദിനം ഭീമമായ കളക്ഷന്‍ നേടിയതുകൊണ്ട് സിനിമ വലിയ വിജയം ആകണമെന്നില്ല. അതിനുദാഹരണമാണ് ആമിര്‍ഖാനും അമിതാഭ് ബച്ചനും ഒന്നിച്ച ദീപാവലി റിലീസ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. ഈ വര്‍ഷം ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണ് 'തഗ്‌സ്' നേടിയത്. പക്ഷേ ആദ്യദിനം മുതല്‍ ലഭിച്ച മോശം മൗത്ത് പബ്ലിസിറ്റിയാല്‍ ചിത്രം പിന്നീടുള്ള ഓരോ ദിവസവും കളക്ഷനില്‍ പിന്നിലേക്ക് പോകുന്ന കാഴ്ചയ്ക്കാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. താഴെ കൊടുത്തിരിക്കുന്നത് ഒരു ലിസ്റ്റാണ്. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ലഭിച്ച സിനിമകളുടെ പട്ടിക.

ഇനിഷ്യല്‍ കളക്ഷനില്‍ ഈ വര്‍ഷം ബോളിവുഡിനെ ഞെട്ടിച്ച സിനിമകള്‍

1. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍- 52.25 കോടി

2. സഞ്ജു- 34.75 കോടി

3. റേസ് 3- 29.17 കോടി

4. ഗോള്‍ഡ്- 25.25 കോടി

5. ബാഗി 2- 25.10 കോടി