അജയ് ദേവ്ഗണ്‍ നായകനായ പുതിയ സിനിമയാണ് ടോട്ടല്‍ ധമാല്‍. ചിത്രം നൂറി കോടി രൂപ കളക്ഷൻ സ്വന്തമാക്കുമെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രം റിലീസ് ദിവസം 16.50 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ചിത്രം ആകെ 72.25 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. അജയ് ദേവ്ഗണിനു പുറമേ, മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. നീണ്ട ഇടവേളയ്‍ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിത്തും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ടോട്ടല്‍ ധമാലിനുണ്ട്. ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനോടുള്ള പ്രതിഷേധ സൂചകമായി ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു.