അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് ടോട്ടല്‍ ധമാല്‍. ജമ്മുകശ്മീരിലെ  പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.

പാക്കിസ്ഥാൻ ചിത്രം റിലീസ് ചെയ്യില്ലെന്ന് അജയ് ദേവ്‍ഗണ്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു- അജയ് ദേവ്ഗണ്‍ പറയുന്നു. 2011ലെ ഡബിള്‍ ബാരല്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ടോട്ടല്‍ ധമാല്‍. മാധുരി ദീക്ഷിത്, അനില്‍ കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.