മലയാളത്തില്‍ വലിയ ആരാധകരാണ് ടൊവിനോ തോമസിനുള്ളത്. ഒരുപിടി നല്ല ചിത്രങ്ങളുമായി താരം മുന്നേറുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം ക്രിസ്മസ് സമ്മാനമായി നല്‍കാനിരിക്കുകയാണ്. ഇതിലൂടെ പുതുമയാര്‍ന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടൊവിനോ. എന്നാല്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലും പ്രധാന വേഷം ടൊവിനോ അവതരിപ്പിക്കുന്നുണ്ട്.

ഇതില്‍ നിന്ന് പൃഥിരാജിനെ മാറി ടൊവിനോ തോമസ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ടൊവിനോ വെളിപ്പെടുത്തുന്നു. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ല.

പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്. കമല്‍ സാര്‍ ആമിയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ ആദ്യം വിളിച്ചത് പൃഥിരാജിനെയാണ്. എന്തായാലും അത് ചെയ്യണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിജസ്ഥിതി അറിയാത്തവരാണ് പൃഥിയെ മാറ്റി ടൊവിനോയെ എടുത്തു എന്നൊക്കെ വാര്‍ത്ത പരത്തിയത്.