ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രമാണത്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന തീവണ്ടി വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു ചെയിന്‍ സ്മോക്കറാണ് ട്രെയ്‍ലറില്‍ ടൊവീനോയുടെ കഥാപാത്രമായ ബിനീഷ് ദാമോദരന്‍

കൊച്ചി: മലയാള വെള്ളിത്തിരയിലെ യുവനായകന്‍മാരില്‍ ടൊവിനോ തോമസ് സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു. തീയറ്ററുകളില്‍ വന്‍ വിജയം നേടിയെടുത്ത മായാനദിക്കും മറഡോണയ്ക്കും ശേഷം ടൊവീനോ നായകനാകുന്ന ചിത്രമാണ് തീവണ്ടി. ചിത്രം നാളെ പുറത്തിറങ്ങാനിരിക്കെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുത്തന്‍ ഗാനം ശ്രദ്ധേയമാകുന്നു.

ഒരു തീപ്പെട്ടിക്കും വേണ്ട എന്നു തുടങ്ങുന്ന ഗാനം പുകവലി നിര്‍ത്താനുള്ള കഷ്ടപ്പാടുകളെക്കുറിച്ചാണ് വിവരിക്കുന്നത്. ടൊവിനോ തന്നെയാണ് തീവണ്ടി ഗാനം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്.

ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രമാണത്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന തീവണ്ടി വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു ചെയിന്‍ സ്മോക്കറാണ് ട്രെയ്‍ലറില്‍ ടൊവീനോയുടെ കഥാപാത്രമായ ബിനീഷ് ദാമോദരന്‍. 

വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.