മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് ധനുഷിന്‍റെ വില്ലനായി എത്തുന്നു. ധനുഷ് നായകനായി എത്തുന്ന മാരിയുടെ രണ്ടാംഭാഗത്തിലാണ് ടൊവിനോ വില്ലന്‍ വേഷമണിയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ബാലാജി മോഹനാണ് ഈ വിവരം പുറത്തുവിട്ടത്. ലോക്കല്‍ ഗുണ്ടാ നേതാവിന്‍റെ കഥ പറഞ്ഞ മാരയുടെ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു. 

മാരി2 വിലെ മറ്റ് കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്ത് ഗായകനായ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. കാജല്‍ അഗര്‍വാള്‍, റോബോ ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

സെപ്‍തംബര്‍ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം തരംഗം ധനുഷാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം ടൊവിനോയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അഭിയുടെ അനുവും റിലീസിനൊരുങ്ങുകയാണ്.