കൊച്ചി: ചിത്രങ്ങളില്‍ നായികയെ പൊക്കിയെടുക്കുന്ന നായകനാണുള്ളത് എന്നാല്‍ ടൊവിനോ നായകനാകുന്ന ഗോദയില്‍ മറിച്ചാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് ടോവിനോയെ പൊക്കാന്‍ പറഞ്ഞപ്പോള്‍ ശ്രമിക്കാമെന്ന് പറഞ്ഞ നായിക ടോവിനോയെ മാത്രമല്ല കൂടെ നിന്നിരുന്നവരെ കൂടി അമ്പരപ്പിച്ചു.
തന്നേക്കാള്‍ ഏറെ ഭാരം കൂടുതലുള്ള ടൊവിനോയെ പൊക്കിയെടുത്ത് തോളിലിട്ട് രണ്ട് റൗണ്ട് കറങ്ങി എല്ലാവരെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തു നായിക.ഞാന്‍ ടോവിനോയെ എടുത്ത് രണ്ട് റൗണ്ട് കറങ്ങിയപ്പോള്‍ എല്ലാവരും ഷോക്കടിച്ചപോലെയായി' സിനിമയുടെ മേക്കിങ് വീഡിയോയില്‍ വാമിഖ വെളിപ്പെടുത്തി.
പ്രൊഫഷണല്‍ ഗുസ്തി താരങ്ങളാണ് അഭിനേതാക്കള്‍ക്ക് പരിശീലനം നല്‍കിയതും. പഞ്ചാബില്‍ നിന്നും ഗുസ്തി പരിശീലനം നേടിയാണ് വാമിഖ കേരളത്തിലേയ്ക്ക് വന്നത്. തന്നേക്കാള്‍ ഭാരമുള്ള ആളെ പൊക്കിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടറിയാം, പക്ഷേ അവര്‍ അത് ചെയ്തു. അത് അവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന് ടൊവിനോ തോമസും പറഞ്ഞു. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഗോദ. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ വാരം റിലീസ് ചെയ്യേണ്ട ചിത്രത്തിന്‍റെ റിലീസ് മെയ് 19ലേക്ക് മാറ്റിയിട്ടുണ്ട്.
