ജോസ് സെബാസ്റ്റിയന്‍ ആണ് സംവിധാനം. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ നിര്‍മ്മാണം. സംവിധായകനൊപ്പം ശരത് ആര്‍ നാഥും ചേര്‍ന്നാണ് രചന.

സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മലയാളത്തിലെ യുവനിര നടന്മാരില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ടൊവീനോ. വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രോജക്ടുകള്‍ അടുത്തകാലത്തായി അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. മറഡോണയ്ക്കും തീവണ്ടിക്കും ശേഷം ടൊവീനോയുടേതായി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത് മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍, ധനുഷിനൊപ്പമെത്തുന്ന മാരി 2, സലിം അഹമ്മദിന്റെ ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു എന്നിവയാണ്. ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന മറ്റൊരു പ്രോജക്ടും അനൗണ്‍സ് ചെയ്തിരിക്കുകയാണ് ടൊവീനോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൊവീനോ പുറത്തുവിട്ടിട്ടുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കൊപ്പമാണ് ടൊവീനോ എത്തുന്നത്. എന്റെ ഉമ്മാന്റെ പേര് എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ജോസ് സെബാസ്റ്റിയന്‍ ആണ് സംവിധാനം. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ നിര്‍മ്മാണം. സംവിധായകനൊപ്പം ശരത് ആര്‍ നാഥും ചേര്‍ന്നാണ് രചന. ജോര്‍ഡി പ്ലനേല്‍ ക്ലോസ ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. സംഗീതം ഗോപി സുന്ദര്‍. തീയേറ്ററുകളില്‍ വിജയം നേടിയ അരവിന്ദന്റെ അതിഥികളിലെ ഗ്രിരിജയ്ക്ക് ശേഷം ഉര്‍വ്വശിക്ക് ലഭിക്കുന്ന സാധ്യതകളുള്ള കഥാപാത്രമാവും ചിത്രത്തിലേത്.