ടൊവീനോയ്ക്കൊപ്പം ലിപ്‌ലോക്ക് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരം തമിഴിലും ഞെട്ടിക്കും എന്നാണ് ട്രെയിലറിലെ കാഴ്ചകള്‍ പറയുന്നത്

ചെന്നൈ: തീവണ്ടി ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സംയുക്ത മേനോന്‍ തമിഴില്‍. ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഗ്ലാമറസ് റോളാണ് സംയുക്തയ്ക്ക് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രിൽ ആനന്ദ് നാഗ് ആണ് ചിത്രത്തിൽ നായകൻ. ആനന്ദിനൊപ്പമുള്ള സംയുക്തയുടെ ലിപ്‌ലോക്ക് രംഗങ്ങള്‍ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ടൊവീനോയ്ക്കൊപ്പം ലിപ്‌ലോക്ക് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരം തമിഴിലും ഞെട്ടിക്കും എന്നാണ് ട്രെയിലറിലെ കാഴ്ചകള്‍ പറയുന്നത്. മലയാളത്തില്‍ ഹിറ്റായ പ്രേമം സിനിമയില്‍ അറിവഴകനായി എത്തിയത് ആനന്ദ് ആയിരുന്നു. ആനന്ദ് ആദ്യമായി നായകവേഷം അണിയുന്ന ചിത്രം കൂടിയാണ് ജൂലൈ കാട്രിൽ