ആര്‍എസ്‌വിപി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 21ന് തീയേറ്ററുകളിലെത്തും.

താരപുത്രന്മാരെ അവതരിപ്പിക്കുന്നതില്‍ ആവേശം കൊള്ളാറുണ്ടോ സിനിമാമേഖല? അത്തരം സിനിമകളില്‍ നായികമാര്‍ക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ? മുന്‍കാല ഹിന്ദി നടി ഭാഗ്യശ്രീയുടെ മകന്‍ അഭിമന്യു ദസാനിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പുതിയ ടീസറാണ് ആക്ഷേപഹാസ്യ സ്വഭാവത്തില്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. വിശാല്‍ ഭരദ്വാജിന്റെ 'പടാഖ'യിലൂടെ അരങ്ങേറ്റം കുറിച്ച രാധിക മദനാണ് ചിത്രത്തിന്റെ രസകരമായ പുതിയ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നവാഗത സംവിധായകന്‍ വസന്‍ ബാലയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നായകന്റെ പ്രത്യേകതയെ സൂചിപ്പിക്കുന്നതാണ് ടൈറ്റില്‍. ശാരീരികമായ സവിശേഷത കൊണ്ട് വേദന അനുഭവിക്കാനാവാത്തയാളാണ് അഭിമന്യു ദസാനിയുടെ കഥാപാത്രം. ആര്‍എസ്‌വിപി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 21ന് തീയേറ്ററുകളിലെത്തും.