ബാലഭാസ്കർ ചിട്ടപ്പെടുത്തിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ജയചന്ദ്രന്‍ ഓര്‍മ്മകള്‍ പങ്കുവച്ചത്. വീഡിയോ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്

കൊച്ചി: മലയാളക്കരയെ എന്നല്ല സംഗീത ലോകത്തെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. കാറപകടത്തില്‍ ആ ജീവന്‍ നഷ്ടമായതിന്‍റെ വേദന ഇനിയും മാഞ്ഞിട്ടില്ല. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ബാലഭാസ്കറിന് ഓര്‍മ്മകുറിപ്പുകള്‍ ഒഴുകിയെത്തിയിരുന്നു.

ഇപ്പോഴിതാ പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ സ്നേഹത്തില്‍ ചാലിച്ച സമ്മാനവുമായെത്തിയിരിക്കുകയാണ്. ബാലു ഇവിടെയുണ്ടെന്ന സന്ദേശം സംഗീതത്തില്‍ ചാലിച്ച് വീഡിയോ ആക്കിയാണ് ജയചന്ദ്രന്‍ രംഗത്തെത്തിയത്.

ബാലഭാസ്കർ ചിട്ടപ്പെടുത്തിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ജയചന്ദ്രന്‍ ഓര്‍മ്മകള്‍ പങ്കുവച്ചത്. വീഡിയോ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.