ഗിരിധറിനെ വിശ്വസിച്ചാണ് നായകി ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ കേട്ട തിരക്കഥയില്‍ വിശ്വാസമര്‍പ്പിച്ചാണ് സിനിമ ചെയ്തത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ തിരക്കഥയില്‍ നിര്‍മ്മാതാവ് ഇടപെട്ട് തിരുത്തല്‍ വരുത്തി. കെട്ടുറപ്പില്ലാത്ത തിരക്കഥയായിരുന്നിട്ടും മികച്ച രീതിയില്‍ ഒരുക്കുമെന്ന ഗിരിധറിന്‍റെ വാക്ക് വിശ്വസിച്ചാണ് സിനിമ ചെയ്തത്. സിനിമയുടെ കഥ മാറ്റിയത് സെറ്റില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി.
പ്രമോഷന്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത് ചതി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണെന്നും തൃഷ പറയുന്നു.
ധനുഷ് നായകനായ കൊടി എന്ന സിനിമയാണ് തൃഷയുടെ പുതിയ റിലീസ്. ഈ സിനിമയുടെ പ്രചരണ ചടങ്ങുകളില്‍ തൃഷ സജീവമായി പങ്കെടുക്കുന്നുണ്ട്.
