വിക്രം നായകനായാ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ആദ്യ ചിത്രം ഒരുക്കിയ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. തൃഷ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും നായിക. എന്നാല്‍ ഇപ്പോള്‍ തൃഷ ചിത്രം വേണ്ടെന്നുവച്ചിരിക്കുകയാണ്. തൃഷ തന്നെ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും- തൃഷ പറയുന്നു. അതേസമയം ചിത്രത്തില്‍ കീര്‍ത്തി സുരേഷും നായികയായി അഭിനയിക്കുന്നുണ്ട്. എന്നാല്‍ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തില്‍ ആരായിരിക്കും എത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ വില്ലനാകുന്നത്.