എന്നാൽ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി യുവതി തന്നെ നേരിട്ട് രംഗത്തെത്തി. ഒരു സ്ത്രീയെ പൊതുമധ്യത്തിൽ കൈയ്യേറ്റം ചെയ്യുന്നത് കണ്ട് കാർ നിർത്തിയതിന് സൂര്യയോട് നന്ദി. കൃത്യസമയത്തായിരുന്നു അങ്ങ് ഇടപെട്ടത്. പുഷ്പ കൃഷ്ണസ്വാമി ട്വിറ്ററില്‍ പറയുന്നു.

Scroll to load tweet…

രണ്ട് കുട്ടികളും ചേർന്ന് കാറിന്റെ ചില്ലു തകർത്തു. എന്നെ കാറിൽ കയറ്റാതിരിക്കാൻ ശ്രമിച്ചു. ആ സമയത്താണ് സൂര്യ ഇടപെട്ട് കുട്ടികളിൽ നിന്ന് എന്നെ രക്ഷിക്കുന്നത്. അവരുടെ അസഭ്യവർഷങ്ങളിൽ നിന്നും ഭീഷണയിൽ നിന്നും എന്നെ രക്ഷിച്ച സൂര്യയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. പുഷ്പ പറഞ്ഞു. 

ഇതിന് പ്രതികരണവുമായി സൂര്യയും ട്വിറ്ററില്‍ എത്തി. പുഷ്പയുടെ ധൈര്യത്തെ അഭിനന്ദിച്ചാണ് സൂര്യ ട്വിറ്റ് ചെയ്തത്.

Scroll to load tweet…