ഡര്‍ എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ പ്രശസ്തമായ ഗാനത്തിന് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ സ്‌നേഹാദരമായി കിടിലന്‍ വീഡിയോ. ഷാരൂഖിന്റെ കടുത്ത ആരാധകനായ രണ്‍വീര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ വെച്ചാണ് ഈ ഗാനം ചിത്രീകരിച്ച് ട്വീറ്റ് ചെയ്തത്. ഈ ഗാന വീഡിയോ പെട്ടെന്നുതന്നെ വൈറലായി മാറി. വീഡിയോ ശ്രദ്ധയില്‍ പെട്ട സാക്ഷാല്‍ ഷാരൂഖ് തന്നെ അഭിനന്ദനവുമായി രംഗത്തുവരികയും ചെയ്തു. 

ഡര്‍ എന്ന സിനിമയിലെ ആ ഗാനം ഇതാണ്. ഷാരൂഖും ജൂഹി ചവല്‌യും തകര്‍ത്തഭിനയിച്ച തൂ മേരെ സാംനേ എന്ന ഗാനം. 

ഇത് രണ്‍വീറിന്റെ വക തൂ മേരെ സാംനേ.

Scroll to load tweet…

സംഭവം ഹിറ്റായതോടെ, ഷാരൂഖ് ഇങ്ങനെയൊരു ട്വീറ്റ് ചെയ്ത് രണ്‍വീറിനെ അഭിനന്ദിച്ചു.