ബോളിവുഡില്‍ പുലിയാണ് ആമിര്‍ ഖാന്‍. എന്നാല്‍ ഒരു ഐസ്ക്രീം കൈക്കലാക്കാന്‍ താരം കഷ്ടപ്പെടുന്നത് കണ്ടാല്‍ ആരും ചിരിച്ച് പോകും. ഐസ്ക്രീം വാങ്ങാനെത്തിയ ആമിര്‍ ഖാനെ ശരിക്കും വില്‍പ്പനക്കാരന്‍ വട്ടുപിടിപ്പിച്ചു. എന്നാല്‍ കച്ചവടക്കാരന്‍റെ തമാശ ആമിര്‍ നന്നായി ആസ്വദിക്കുകയും അവസാനം കൈകൊടുക്കുകയും ചെയ്യുന്നത് കാണാം.

പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്‍റെ പ്രമോഷനു വേണ്ടി തുര്‍ക്കിയില്‍ എത്തിയതായിരുന്നു ആമിര്‍. തുര്‍ക്കിയില്‍ നിന്ന് ഐസ്ക്രീം കഴിക്കാന്‍ കഷ്ടപ്പെടുന്ന ആമിറിന്‍റെ വീഡിയോ താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കു വെച്ചത്.