സെലിബ്രിറ്റികളുടെയും ടിവി അവതരാകയുടെയുമൊക്കെ വസ്ത്രധാരണം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇതിനെതിരെ ട്രോളുകളുമായി നിരവധി പേര്‍ എത്താറുണ്ട്. ഇപ്പോഴിതാ ഒരു ടിവി അവതാരിക കൂടി ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ബിക്കിനി ധരിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് തന്നെ അധിക്ഷേപിച്ചവര്‍ക്ക് ടിവി താരമായ ക്ഷമ സികന്തര്‍ ആണ് മറുപടി നല്‍കിയത്.
ഓസ്‌ട്രേലിയന്‍ യാത്രയ്ക്കിടെ ബീച്ചില്‍ നിന്നുള്ള ബിക്കിനി ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെയായി നടിയുടെ ശരീരത്തെ കുറിച്ച് മോശം കമന്റുകളാണ് വന്നിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ക്ഷമ രംഗത്ത് എത്തിയത്.
'സ്ത്രീകള്‍ക്ക് മാറിടമുണ്ടാകും, അതാണ് പുരുഷന്മാരില്‍ നി്‌ന് സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്. അത് വളരെ മനോഹരവുമാണ്. നിങ്ങള്‍ക്ക് വിളിക്കാം. എന്റെ ശരീര ഭാഗങ്ങള്‍ക്ക് പേര് നല്‍കി ട്രോളുന്നത് അവസാനിപ്പിക്കാന്‍ സമയമായി. നിങ്ങള്‍ നിങ്ങുടെ ജീവിതം ജീവിക്കൂ.. മാറിടം എന്റേതാണ്. എനിക്ക് അത് ഇഷ്ടമാണ്. ബോഡി ഷേമിംഗ്, നോട്ട് ടോളറേറ്റഅ എന്നീ ഹാഷ്ടാഗോടെയാണ് ക്ഷമ പോസ്റ്റ് ചെയ്തത്'
