ജോദ്പൂരിലെ ഉമൈദ് ഭവാന്‍ കൊട്ടാരത്തിലായിരുന്നു ഡിസംബര്‍ ഒന്നിന് പ്രിയങ്കയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. പരിപാടിയില്‍ വലിയ വെടിക്കെട്ടും താരം ഒരുക്കിയിരുന്നു. ഇതിനെതിരെയാണ് ആരാധകര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയത്.
വിവാഹചടങ്ങിന്റെ ഭാഗമായി വൻ കരിമരുന്ന് പ്രയോഗം നടത്തിയ പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. പരിസര മലിനീകരണത്തിനെതിരായ പ്രചരണത്തിന്റെ മുഖമായിരിക്കെ പ്രിയങ്ക സ്വന്തം കല്യാണത്തിന് മണിക്കൂറുകൾ നീണ്ട കരിമരുന്ന് പ്രയോഗം നടത്തിയതിനാണ് ട്വിറ്ററിൽ വിമർശനം ഉയര്‍ന്നിരിക്കുന്നത്. ദീപാവലിക്ക് പാടില്ലാത്ത പടക്കങ്ങൾ എങ്ങനെ സ്വന്തം കല്യാണം വന്നപ്പോൾ പരിസ്ഥിതി സൗഹൃദമായെന്നാണ് ട്വിറ്ററിലെ ചോദ്യം.
ഇതേ സമയം തന്നെയാണ് സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ മലിനീകരണ നിയന്ത്രണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. നിരവധി പേര്‍ പ്രിയങ്കയെ ട്രോളിയും രംഗത്തെത്തി. ഹരിത പടക്കങ്ങളാണ് പ്രിയങ്ക ഉപയോഗിച്ചതെന്നായിരുന്നു ചിലരുടെ പരിഹാസം. മറ്റു ചിലര്‍ കരിമരുന്ന് പ്രയോഗത്തിലൂടെ ഓക്സിജന്‍ ഉത്പാദിപ്പിക്കപ്പെടുമെന്ന് കളിയാക്കി.
ജോദ്പൂരിലെ ഉമൈദ് ഭവാന്‍ കൊട്ടാരത്തിലായിരുന്നു ഡിസംബര്‍ ഒന്നിന് പ്രിയങ്കയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. പരിപാടിയില്‍ വലിയ വെടിക്കെട്ടും താരം ഒരുക്കിയിരുന്നു. ഇതിനെതിരെയാണ് ആരാധകരും താരങ്ങളും അടക്കെ നിരവധി പേര്‍ രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ ഹോളിവുഡില്‍നിന്നുള്ളവരും വിവാഹ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.
ക്രിസ്തീയ ആചാര പ്രകാരവും പഞ്ചാബ് ശൈലിയിലുമായിരുന്നു ഇരുവരുടെയും വിവാഹം. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് ഇരുവരെയും അണിയിച്ചൊരുക്കിയത്. പ്രിയങ്കയുടെ ബ്രൈഡ്സ്മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തെരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി. നിക്ക് ജോനസും പ്രിയങ്ക ചോപ്രയും ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡിന്‍റെ വിവാഹമോതിരങ്ങളാണ് അണിഞ്ഞിരുന്നത്.
അടുത്ത ബന്ധുക്കൾക്ക് പുറമെ അംബാനി കുടുംബവും, സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാനും ചടങ്ങിൽ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും വേദിയിലേക്കോ പാലസിലേക്കോ പ്രവേശനമുണ്ടായിരുന്നില്ല. വിവാഹ വേദിക്ക് ചുറ്റും കനത്ത കാവല്‍ ഉണ്ടായിരുന്നു. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 26 കാരനായ നിക്ക് ജോനസും, 35 കാരിയായ പ്രിയങ്കയും ദീർഘനാളായി പ്രണയത്തിലായിരുന്നു.
